എ ടി എം ഡെബിറ്റ് കാര്‍ഡ് പ്രകാശനം നാളെ

Posted on: December 2, 2014 11:26 am | Last updated: December 2, 2014 at 11:26 am

പെരിന്തല്‍മണ്ണ: അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് പെരിന്തല്‍മണ്ണയുടെ റുപെ എ ടി എം ഡെബിറ്റ് കാര്‍ഡ് നാളെ വൈകുന്നേരം അഞ്ചിന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ റീജ്യണല്‍ ഡയറക്ടര്‍ നിര്‍മല്‍ചന്ദ് കേരള അര്‍ബന്‍ ബേങ്ക് ഫെഡറേഷന്‍ മുന്‍ ചെയര്‍മാന്‍ പി പി വാസുദേവന് നല്‍കി പ്രകാശനം ചെയ്യും. ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ബേങ്കിന്റെ ചികിത്സാ സഹായ പദ്ധതിയുടെ വിതരണം റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എലിസബത്ത് വര്‍ഗീസ് നിര്‍വഹിക്കും. ടാറ്റാ മോട്ടോര്‍സും ബേങ്കും തമ്മിലുണ്ടാക്കിയ കരാറിന്റെ പ്രഖ്യാപനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജും റിസ്‌ക് ഫണ്ട് ആനുകൂല്യ വിതരണം പെരിന്തല്‍മണ്ണ സഹകരണ അസി.രജിസ്ട്രാര്‍ ജനറല്‍ എസ് ലിസിയാമ്മയും നിര്‍വഹിക്കും. ഇന്ത്യയിലെ 80 ബേങ്കുകളുടെ 175000 എ ടി എം കൗണ്ടറുകള്‍ വഴി ഏത് സമയത്തും പണം പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ സഹകരണ ബേങ്കുകളിലാദ്യമായി എ ടി എം സൗകര്യം ഏര്‍പ്പെടുത്തിയ ബേങ്ക് പെരിന്തല്‍മണ്ണ അര്‍ബന്‍ ബേങ്ക് മാറി കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റുപെ കാര്‍ഡുകളാണ് ബേങ്ക് വിതരണം ചെയ്യുന്നത്. ഇതോടെ ബേങ്ക് നാഷണല്‍ പേയ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ബേങ്ക് ചെയര്‍മാന്‍ സി ദിവാകരന്‍, വി മോഹനന്‍, പി സി ശംസുദ്ദീന്‍, സൈതാലിക്കുട്ടി സംബന്ധിച്ചു.