മര്‍കസ് സംസ്ഥാന പ്രചാരണ സമാപന സംഗമം: 37 കൊടിമരങ്ങള്‍ സ്ഥാപിക്കും

Posted on: December 2, 2014 10:24 am | Last updated: December 2, 2014 at 10:24 am

markazകൊപ്പം: രാജ്യത്തോടൊപ്പം ജനങ്ങളോടൊപ്പം പ്രമേയത്തില്‍ നടക്കുന്ന മര്‍ക്കസ് മുപ്പത്തിയേഴാം വാര്‍ഷിക, പതിനേഴാം സനദ് ദാന സമ്മേളനത്തിന്റെ പ്രചരണ സന്ദേശയാത്രകള്‍ക്ക് കൊപ്പത്ത് നല്‍കുന്ന സ്വീകരണ സമാപന സംഗമത്തിന്റെ ഭാഗമായി കൊപ്പം സെന്ററില്‍ 27 കൊടിമരങ്ങള്‍സ്ഥാപിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.
ഖമറുല്‍ ഉലമയേയും മറ്റുനേതാക്കളെയും സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടന്നു വരുകയാണ്. കൊപ്പം വില്ലേജിന് സമീപമുള്ള നഗരിയിലാണ് സംഗമം.
നാലിന് അഞ്ച് മണിക്കാണ് സമാപന സംഗമം. ഇതിനിടെ സാമുഹ്യ ദ്രോഹികള്‍ ഫള്കസ് ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ കൊപ്പം സോണ്‍ എസ് വൈ എസും കൊപ്പം ഡിവിഷന്‍ എസ് എസ് എഫും പ്രതിഷേധിച്ചു. മൊയ്തീന്‍കുട്ടി അല്‍ഹസനി, യൂസഫ് സഖാഫി, അബ്ദുള്ള സഖാഫി വിളത്തൂര്‍, ഉമര്‍ അല്‍ഹസനി, ആബീദ് സഖാഫി, അഷറഫ് ആമയൂര്‍, ത്വാഹിര്‍ സഖാഫി, സി അലിയാര്‍ അഹ്‌സനി പങ്കെടുത്തു.