രണ്ടാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം

Posted on: December 2, 2014 9:57 am | Last updated: December 3, 2014 at 9:09 am

niyamasabha_3_3തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം. സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് മന്ത്രി കെഎം മാണിയുടെ മറുപടി തൃപ്തികരമല്ലെന്നാരോപിച്ചാണ് പ്രതിപക്ഷ ബഹളം.
ധനസമാഹരണത്തിനായി അധിക വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 31 വരെ പുതിയ തസ്തികകള്‍ക്ക് നിയന്ത്രണമുണ്ടെന്നും കെഎം മാണി സഭയില്‍ പറഞ്ഞു.
നാലു വര്‍ഷത്തിനിടെ അവശ്യ സാധനങ്ങളുടെ വില അഞ്ചു മടങ്ങ് വര്‍ധിച്ചെന്ന് സി ദിവാകരന്‍ എംഎല്‍എ പറഞ്ഞു. അഴിമതിക്ക് പുറത്താക്കിയ ആളെ കണ്‍സ്യൂമര്‍ ഫെഡില്‍ തിരിച്ചെടുത്തു. അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുന്നതിനിടെയാണ് സി ദിവാകരന്‍ ഇക്കാര്യം പറഞ്ഞത്.. വിലക്കയറ്റം സംസ്ഥാനത്തിന്റെ ഗുരുതര പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു.

ALSO READ  പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ കടന്നാക്രമണം; ഒപ്പം ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മുഖ്യമന്ത്രിയുടെ മറുപടിയും