Connect with us

Kerala

പാര്‍ട്ടിയിലെ ഭിന്നത: പി സി തോമസ് വിഭാഗത്തെ എല്‍ ഡി എഫ് യോഗത്തില്‍ പങ്കെടുപ്പിച്ചില്ല

Published

|

Last Updated

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തില്‍ നിലനില്‍ക്കുന്ന ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രതിനിധികളെ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. മന്നണി യോഗത്തിനെത്തിയ കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം നേതാക്കളായ പ്രതിനിധികളെയാണ് മുന്നണി യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. പാര്‍ട്ടിയിലെ ഭിന്നത പരിഹരിച്ച ശേഷം യോഗത്തിനെത്തിയാല്‍ മതിയെന്ന് എല്‍ ഡി എഫ് നേതൃത്വം കേരള കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി പി സി തോമസ് വിഭാഗത്തില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇന്നലത്തെ യോഗത്തില്‍ പി സി തോമസും സുരേന്ദ്രന്‍പിള്ളയും ജോര്‍ജ് സെബാസ്റ്റ്യനുമാണ് എത്തുന്നതിന് മുമ്പ് തന്നെ സകറിയാ തോമസും മറ്റു രണ്ടു നേതാക്കളും എ കെ ജി സെന്ററില്‍ നേരത്തേ തന്നെ എത്തിയിരുന്നു.
തങ്ങളാണ് കേരളാ കോണ്‍ഗ്രസെന്ന് വ്യക്തമാക്കിയുള്ള കത്തും ഇവര്‍ എല്‍ ഡി എഫ് കണ്‍വീനര്‍ക്കു നല്‍കി. എന്നാല്‍, ഇതിനുപിന്നാലെ യോഗത്തില്‍ പങ്കെടുക്കാന്‍ പി സി തോമസും നേതാക്കളും കൂടി എത്തിയതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി. തുടര്‍ന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും അവിടെയുണ്ടായിരുന്ന മറ്റു പാര്‍ട്ടികളിലെ നേതാക്കളുമായും വൈക്കം വിശ്വന്‍ കൂടിയാലോചന നടത്തിയാണ് തീരുമാനമെടുത്തത്.

---- facebook comment plugin here -----

Latest