ഹോങ്കോംഗില്‍ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു

Posted on: December 2, 2014 4:30 am | Last updated: December 1, 2014 at 10:31 pm

ഹോങ്കോംഗ് സിറ്റി: ജനാധിപത്യ അവകാശങ്ങള്‍ പൂര്‍ണമായി വകവെച്ച് തരണമെന്നാവശ്യപ്പെട്ട് ഹോങ്കോംഗില്‍ നടക്കുന്ന പ്രക്ഷോഭം വീണ്ടും ശക്തമായി. ഇന്നലെ സര്‍ക്കാര്‍ ആസ്ഥാനത്തിലേക്ക് ഇരച്ചെത്തിയ വിദ്യാര്‍ഥി പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് ലാത്തി വീശിയും കുരുമുളക് സ്‌പ്രേ ചെയ്തും പ്രക്ഷോഭകരെ നേരിട്ടു. പ്രതിഷേധക്കാര്‍ ചെറുത്തു നിന്നതോടെ രംഗം സംഘര്‍ഷഭരിതമായി. മൂന്ന് മാസത്തിലേറെയായി തുടരുന്ന പ്രക്ഷോഭം ഈ നിലയിലേക്ക് മാറുകയാണെങ്കില്‍ കൂടുതല്‍ ബലപ്രയോഗം അനിവാര്യമാകുമെന്ന് മുഖ്യ ഭരണാധികാരി ലിയുംഗ് ചുന്‍ യിംഗ് മുന്നറിയിപ്പ് നല്‍കി.