മേഴ്‌സിഡസ് എസ് ക്ലാസ് ബെന്‍സ്: വുമണ്‍സ് കാര്‍ ഓഫ് ദ ഇയര്‍

Posted on: December 1, 2014 6:16 pm | Last updated: December 1, 2014 at 6:16 pm

mercedes benz s class2014ലെ വുമണ്‍സ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മേഴ്‌സിഡസ് എസ് ക്ലാസ് ബെന്‍സ് സ്വന്തമാക്കി. 15 രാജ്യങ്ങളില്‍ നിന്നുള്ള വനിതാ വാഹന എഴുത്തുകാര്‍ വോട്ടെടുപ്പിലൂടെയാണ് എസ് ക്ലാസ് ബെന്‍സിനെ വുമണ്‍ കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തത്. ഡിസൈന്‍, ഫങ്ഷന്‍, സ്റ്റൈല്‍, അപ്പീല്‍, കംഫര്‍ട്ട്, സ്റ്റോറേജ്, ഡ്രൈവ് ക്വാളിറ്റി തുടങ്ങി 10 വ്യത്യസ്ത ഘടകങ്ങള്‍ മാനദണ്ഡമാക്കിയാണ് വോട്ടെടുപ്പ് നടത്തിയത്.

മറ്റു വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയ കാറുകള്‍ ഇവയാണ്: ഫാമിലി കാര്‍-ഔഡി എ3, സ്‌പോര്‍ട്‌സ് കാര്‍-ഔഡി എസ്3, ലക്ഷ്വറി കാര്‍-മേഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ്, എസ് യു വി-റേഞ്ച് റോവര്‍ സ്‌പോര്‍ട്, ബഡ്ജറ്റ് കാര്‍-ഹോണ്ട ജാസ്, ഗ്രീന്‍ കാര്‍-ടെസ്‌ല മോഡല്‍ എസ്, ഡ്രീം കാര്‍-ജഗ്വര്‍ എഫ് ടൈപ്പ് കപെ.