ഔഡി എ3 കാബ്രിയോലെറ്റ് ഡിസംബര്‍ 11ന് പുറത്തിറക്കും

Posted on: December 1, 2014 5:43 pm | Last updated: December 1, 2014 at 5:43 pm

audi a3 cabrioletജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ പുതിയ മോഡലായ ഔഡി എ3 കാബ്രിയോലെറ്റ് ഡിസംബര്‍ 11ന് പുറത്തിറക്കും. ഈ വര്‍ഷം ആദ്യത്തില്‍ ഡല്‍ഹി മോട്ടോര്‍ എക്‌സ്‌പോയില്‍ എ3 കാബ്രിയോലെറ്റ് ഔഡി പ്രഖ്യാപിച്ചിരുന്നു. സോഫ്റ്റ് ഫാബ്രിക് കൊണ്ടാണ് ഇതിന്റെ റൂഫ് നിര്‍മിച്ചിരിക്കുന്നത്. റൂഫ് അടച്ചിടാനും തുറന്നിടാനുമുള്ള സൗകര്യമുണ്ട്.

കാബ്രിയോലെറ്റ് പെട്രോള്‍ വേരിയന്റ് മാത്രമാണ് പുറത്തിറക്കുന്നത്. എന്‍ജിനും മറ്റു സവിശേഷതകളും എ3 സെഡാന്റേത് തന്നെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.