ബിസിസിഐ സാമ്പത്തിക ഘടന വ്യക്തമാക്കണമെന്ന് സുപ്രീംകോടതി

Posted on: December 1, 2014 4:59 pm | Last updated: December 1, 2014 at 4:59 pm

supreme court ന്യൂഡല്‍ഹി: ഐ പി എല്‍ കോഴക്കേസ് അന്വേഷിക്കാന്‍ എന്ത് കൊണ്ട് കമ്മീഷനെ നിയോഗിച്ചില്ലെന്ന് സുപ്രീംകോടതി. ബിസിസിഐയുടെയും ഐ പി എല്ലിന്റെയും സാമ്പത്തിക ഘടന വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തനിക്കെതിരായ ആരോപണങ്ങള്‍ ബി സി സി ഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ കോടതിയില്‍ നിഷേധിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സ്വന്തമാക്കിയത് ശരത് പവാറിനോട് അഭിപ്രായം തേടിയ ശേഷമായിരുന്നു. ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മെയ്യപ്പനെതിരെയും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രക്കെതിരെയും നടപടി സ്വീകരിച്ചു. നേരത്തെ ഐ സി സിയുടെ പരിപാടിയില്‍ പങ്കെടുത്ത ശ്രീനിവാസന്‍ വിവാദങ്ങളോട് പ്രതികരിച്ചിരുന്നില്ല. കേസ് കോടതിയിലാണെന്നും അതിനാല്‍ ഒന്നും തെന്നെ പ്രതികരിക്കാനില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.