എബോള ഭീതി ഒഴിഞ്ഞിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ

Posted on: December 1, 2014 2:16 pm | Last updated: December 2, 2014 at 12:07 am

ebola-virus3ഫ്രീടൗണ്‍: എബോള രോഗ ഭീഷണിയില്‍ നിന്ന് ലോകം വിമുക്തമായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ. യുഎന്നിന്റെ എബോള പ്രതിരോധ ദൗത്യത്തലവന്‍ ടോണി ബാന്‍ബെറിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ നടപടികള്‍ തുടരുന്നതായി പറഞ്ഞ അദ്ദേഹം കൂടുതല്‍ കാര്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല.
എബോള രോഗം ബാധിച്ച് 6000ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 15000ല്‍ അധികം പേര്‍ക്ക് വൈറസ് ബാധിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.