തീവ്രവാദത്തെ ഇസ്‌ലാമുമായി ചേര്‍ക്കുന്നത് ശരിയല്ല: മാര്‍പ്പാപ്പ

Posted on: December 1, 2014 12:38 pm | Last updated: December 2, 2014 at 12:07 am

popeഅങ്കാറ: തീവ്രവാദത്തെ മുസ്‌ലിം നേതാക്കള്‍ ശക്തമായി എതിര്‍ത്ത് മുന്നോട്ടവരണമെന്ന് പോപ്പ് ഫ്രാന്‍സിസ് രണ്ടാമന്‍. തീവ്രവാദത്തെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടുന്നത് ശരിയല്ല. വളരെ ചെറിയ വിഭാഗം ചെയ്യുന്ന നീചപ്രവൃത്തിക്ക് ഒരു മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്. മുസ്‌ലിം പണ്ഡിതര്‍ തീവ്രവാദത്തെ എതിര്‍ത്ത് ശക്തമായി മുന്നോട്ടു വരണം. ഇതിലൂടെ മുസ്‌ലിംകളിലെ ഭൂരിപക്ഷത്തേയും സ്വാധീനിക്കാനാകുമെന്നും മാര്‍പ്പാപ്പ പറഞ്ഞു.
മൂന്ന് ദിവസത്തെ തുര്‍ക്കി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങാനിരിക്കവെയാണ് മാര്‍പ്പാപ്പയുടെ പ്രതികരണം. വിവിധ രാജ്യങ്ങളില്‍ ഇസില്‍ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പോപ്പ് ആവശ്യപ്പെട്ടു. മുസ്‌ലിങ്ങള്‍ തീവ്രവാദികളാണെന്ന ധാരണ അവസാനിപ്പിക്കാന്‍ ഇത് സഹായിക്കും. വിശുദ്ധ ഖുര്‍ആന്‍ സമാധാനമാണ് പഠിപ്പിക്കുന്നത്. എല്ലാ മതങ്ങളിലും ഛിദ്രശക്തികളായ ചെറിയകൂട്ടരുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു.