മണിക് സര്‍കാറിന്റെ ക്ഷണം സ്വീകരിച്ച് മോദി മന്ത്രിസഭയെ അഭിസംബോധന ചെയ്തു

Posted on: December 1, 2014 12:14 pm | Last updated: December 1, 2014 at 11:30 pm

Narendra_Modi-manikഅഗര്‍ത്തല: ത്രിപുര മന്ത്രിസഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍കാറിന്റെ ക്ഷണപ്രകാരമാണ് രാജ്യത്തെ ഏക കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മന്ത്രിസഭയുമായി മോദി ആശയവിനിമയം നടത്തിയത്. ഔപചാരിക കൂടിക്കാഴ്ചയായിരുന്നെന്നും ഊഷ്മള ബന്ധമാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഫെനി നദിയിലെ അണക്കെട്ട് നിര്‍മാണമുള്‍പ്പെടെയുള്ള പ്രധാന വികസന പദ്ധതികളെ സംബന്ധിച്ച് ത്രിപുര മന്ത്രിസഭയുമായി മോദി ചര്‍ച്ച നടത്തി. മന്ത്രിസഭാംഗങ്ങളെ അഭിമുഖീകരിച്ച കാര്യം മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉച്ചയോടെയാണ് മോദി അഗര്‍ത്തയിലെത്തിയത്. 726 മെഗാവാട്ട് വൈദ്യുതി പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. ബി ജെ പി നേതാവിനെയല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചതെന്ന് വിമര്‍ശങ്ങളോട് മണിക് സര്‍കാര്‍ പ്രതികരിച്ചു.

ALSO READ  മൻ കി ബാത്; മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും