പാലക്കാട്: മര്‍ക്കസ് സന്ദേശയാത്ര നാലിന് ജില്ലയില്‍

Posted on: December 1, 2014 11:35 am | Last updated: December 1, 2014 at 11:35 am

sys logoപാലക്കാട്:രാജ്യത്തോടൊപ്പം ജനത്തോടൊപ്പം എന്ന പ്രമേയത്തില്‍ നടക്കുന്ന മുപ്പത്തിയേഴാം മര്‍ക്കസ് സമ്മേളനത്തിന്റെ സംസ്ഥാന സന്ദേശയാത്രയുടെ സമാപനം നാലിന് ജില്ലയില്‍ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ നയിക്കുന്ന ഉത്തര മേഖലാ സന്ദേശ യാത്രനാലിന് കരിങ്കല്ലത്താണിയിലും സയ്യിദ് യൂസഫുല്‍ ബുഖാരി തങ്ങള്‍ വൈലത്തൂര്‍ നയിക്കുന്ന തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥക്കും ഒറ്റപ്പാലത്തും സ്വീകരണം നല്‍കും. തുടര്‍ന്ന് രണ്ട് യാത്രകളും കൊപ്പത്ത് സംഗമിക്കും.വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രണ്ടു ജാഥകളും ഡിസംബര്‍ നാലിനാണ് ജില്ലയിലെത്തുന്നത്. രണ്ടു ജാഥകളും നാലിന്പട്ടാമ്പിയിലെത്തി സോണ്‍ അതിര്‍ത്തിയായ ആമയൂരില്‍ നിന്നും കൊപ്പത്തേക്ക് തിരിക്കും. വൈകീട്ട് നാലിന് കൊപ്പം ടൗണില്‍ നടക്കുന്ന സമാപന സംഗമം സുന്നി ജംഇയ്യത്തുല്‍ ഉലമാ ദേശീയ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ദലീല്‍ സഖാഫി കടലുണ്ടി മുഖ്യപ്രഭാഷണം നടത്തും. പേരോട് അബ്ദുറഹ് മാന്‍ സഖാഫി, മര്‍ക്കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപള്ളി, ഡോ മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹിമാന്‍ ഫൈസി, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, കെ ഉമര്‍ മദനി വിളയൂര്‍, മുബാറക് സഖാഫി പാലക്കാട് തുടങ്ങിയ പ്രാസ്ഥാനിക നേതാക്കളും ജനപ്രതിനിധികളും വ്യാപാര പ്രമുഖരും പങ്കെടുക്കും. ജില്ലയില്‍ പ്രചരണ യൂനിറ്റുകളില്‍ ദഅവ് പ്രഭാഷണവും സോണുകളില്‍ നടക്കുന്ന വാഹനപ്രചരണവും നാടും നഗരവും കീഴടക്കിയിരിക്കുകയാണ്. സോണ്‍തലത്തില്‍ നടക്കുന്ന വിഭവസമാഹരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയില്‍ ചരിത്രത്തിലാദ്യമായി എത്തുന്ന മര്‍ക്കസ് സന്ദേശയാത്ര ചരിത്ര സംഭവമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് സുന്നിപ്രവര്‍ത്തകര്‍. സമ്മേളനത്തിന്റെ സന്ദേശം അറിയിച്ചു കൊണ്ടുള്ള പ്രചരണബോര്‍ഡുകളും പോസ്റ്റുകളും നഗരങ്ങളിലും നാട്ടില്‍ പുറങ്ങളിലും വ്യാപകമായിട്ടുണ്ട്. സന്ദേശയാത്രയുടെ ഒരുക്കങ്ങളെ ക്കുറിച്ച് ഇന്നലെ വാദിനൂറില്‍ ചേര്‍ന്ന മര്‍ക്കസ് സമ്മേളന പ്രചരണ സമിതി വിലയിരുത്തി. എം വി സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു.
യു എ മുബാറക് സഖാഫി കെ ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്. കബീര്‍ വെണ്ണക്കര, സുലൈമാന്‍ ചുണ്ടമ്പറ്റ, കെ ഉണ്ണീന്‍കുട്ടി സഖാഫി, പി കെ അബ്ദുള്‍ ലത്വീഫ്, എം എ നാസര്‍ സഖാഫി,അശറഫ് മമ്പാട് പങ്കെടുത്തു.