Connect with us

Malappuram

കാല്‍ക്കുലേറ്ററിനെ വെല്ലുന്ന വേഗതയുമായി അമീനുല്‍ റാസിന്‍

Published

|

Last Updated

തിരൂരങ്ങാടി: മനക്കണക്കില്‍ കാല്‍ക്കുലേറ്ററിനെ തോല്‍പ്പിക്കുന്ന വേഗതയുമായി കൊച്ചുമിടുക്കന്‍. കരുമ്പില്‍ കാട്ടിക്കുളങ്ങര അമീനുല്‍ റാസിന്‍ എന്ന ആറാംക്ലാസുകാരനാണ് ഞൊടിയിടകൊണ്ട് ഉത്തരം കണ്ടെത്തുന്നത്. ഒരുമിനുറ്റ് 24 സെക്കന്റിനുള്ളില്‍ നൂറ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാണ് അമീന്‍ മികച്ച വിജയം നേടിയത്.
തൃശൂരില്‍ നടന്ന ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ ദേശീയ മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം പ്രതിനിധികളില്‍ നിന്നാണ് അമീനുല്‍ റാസിന്‍ ഒന്നാംസ്ഥാനം നേടിയത്. നിരവധി തവണ കുറഞ്ഞ സമയത്തിനു2ള്ളില്‍ ഉത്തരമെഴുതി അമീന്‍ ഒന്നാമനായിട്ടുണ്ട്.
അടുത്തമാസം നടക്കുന്ന ഇന്റര്‍നാഷണല്‍ ലിംകബുക്ക് ഓഫ് റെക്കോര്‍ഡിലേക്കുള്ള മത്സരത്തിന് തയ്യാറെടുപ്പിലാണ് അമീന്‍. ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് അമീന്‍. ചെമ്മാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് പരിശീലനം നടത്തുന്നത്. കരുമ്പില്‍ കാട്ടിക്കുളങ്ങര കബീറിന്റേയും നസീറയുടേയും മകനാണ്. അമീനുല്‍ റാസിനെ തിരൂരങ്ങാടി സോണ്‍ എസ് വൈ എസ് അനുമോദിച്ചു.
മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉപഹാരം സമര്‍പ്പിച്ചു. എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, എം അബ്ദുര്‍റഹ്മാന്‍ ഹാജി, വി ടി ഹമീദ് ഹാജി സംബന്ധിച്ചു. ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചടങ്ങിലും വിദ്യാര്‍ഥിയെ അനുമോദിച്ചു.