ദേശീയ ഗെയിംസ്: ഗെയിംസ് ആപ്പും, ഗെയിംസ് വിര്‍ച്ച്വല്‍ടോര്‍ച്ചും ഒരുങ്ങുന്നു

Posted on: December 1, 2014 12:02 am | Last updated: December 1, 2014 at 12:02 am

തിരുവനന്തപുരം: സൈബര്‍ലോകത്ത് തരംഗമാകാന്‍ മുപ്പത്തിയഞ്ചാമത് നാഷനല്‍ ഗെയിംസ്. രാജ്യംഉറ്റുനോക്കുന്ന കായികമേളയുടെ സമഗ്ര വിവരങ്ങള്‍ ആരാധകരുടെ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ഗെയിംസ് ഇന്‍ഫര്‍മേഷന്‍ ആപ്പും, ഗെയിംസ് വിര്‍ച്ച്വല്‍ടോര്‍ച്ചും അണിയറയില്‍ ഒരുങ്ങുന്നു.

ഇതിനായുള്ളസാങ്കേതികസഹായംലഭ്യമാക്കുന്നതിന് പര്യാപ്തരായസ്ഥാപനങ്ങളില്‍ നിന്നും നാഷനല്‍ ഗെയിംസ് ടെന്‍ഡറുകള്‍ സ്വീകരിച്ചുകഴിഞ്ഞു. തത്സമയ മത്സര ഫലങ്ങള്‍, വേദികള്‍, മത്സര ക്രമങ്ങള്‍, മെഡല്‍ നില തുടങ്ങി ഗെയിംസ് സംബന്ധമായ സകലവിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാകും ആപ്ലിക്കേഷനു രൂപം നല്‍കുക. ആന്‍ഡ്രോയിഡ്‌വേര്‍ഷനില്‍ ലഭ്യമാകുന്ന തരത്തിലാണ് ആപ്പിന്റെ രൂപകല്‍പ്പന. ആപ്പ്‌സ്റ്റോറില്‍ നിന്നും ജനുവരി മുതല്‍ ആരാധകര്‍ക്ക് ആപ്പ് സൗജന്യമായി ഡൗന്‍ലോഡ് ചെയ്യാവുതാണ്.
ഗെയിംസിന്റെ പ്രധാന്യം ലോകമെമ്പാടും എത്തിക്കുന്നത് മുന്നില്‍ കണ്ട് ആപ്ലിക്കേഷന്റെ ഒരു ആഗോള റിലീസിംഗിനും എന്‍ ജി ഒ സി (നാഷണല്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റി) പദ്ധതിയിട്ടിട്ടുണ്ട്. മത്സര ക്രമങ്ങളില്‍വരുന്ന മാറ്റങ്ങള്‍, ഏറ്റവും പുതിയവിവരങ്ങള്‍ എസ് എം സിലൂടെ അറിയിക്കാനുള്ള സംവിധാനവും തയ്യാറാക്കുന്നുണ്ട്. ഗെയിംസിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റായ
www.kerala2015.com  വിവരങ്ങള്‍ നല്‍കുന്ന മുറയ്ക്ക് ആപ്ലിക്കേഷനും അപ്‌ഡേറ്റ് ആകും. മാറുന്ന കാലത്തിനൊപ്പം ചുവടുവച്ച് ഒരുവിര്‍ച്ച്വല്‍ടോര്‍ച്ചും നാഷണല്‍ ഗെയിംസ് ആവിഷ്‌ക്കരിക്കുന്നുണ്ട്. ഗെയിംസിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്ഇതിനു രൂപം നല്‍കുന്നത്. ഈ മാസം 12 മുതല്‍ ഇത് പ്ലേ സ്റ്റോറുകളില്‍ലഭ്യമായിത്തുടങ്ങും.തൊണ്ണൂറായിരത്തില്‍പ്പരം ലൈക്കുകളുമായി സൈബര്‍ലോകത്ത് നാഷനല്‍ ഗെയിംസ്‌ഫെയ്‌സ്ബുക്ക് പേജ് തരംഗമായതിനു പിന്നാലെ ഗെയിംസ് ആപ്പും വിര്‍ച്ച്വല്‍ടോര്‍ച്ചും ഒരുങ്ങുന്നു വെന്നതു ശ്രദ്ധേയമാണ്.