Connect with us

Alappuzha

മര്‍കസ് സമ്മേളനം: സന്ദേശയാത്രകള്‍ പ്രയാണം തുടരുന്നു

Published

|

Last Updated

കോഴിക്കോട്/ആലപ്പുഴ: ഡിസംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച സന്ദേശയാത്രകള്‍ ആവേശോജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പ്രയാണം തുടരുന്നു. സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ ഉള്ളാളില്‍ നിന്നാരംഭിച്ച ഉത്തരമേഖലാ ജാഥ ഇന്നലെ രാവിലെ പെരിങ്ങത്തൂര്‍ അലിയ്യുല്‍ കൂഫി (റ) മഖാം സിയാറത്തിന് ശേഷം കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു.
കുറ്റിയാടിയിലെ പ്രഥമ സ്വീകരണ സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. കുമ്മോളി ഇബ്‌റാഹിം സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അസ്സഖാഫി, വി പി എം വില്യാപ്പള്ളി, പി വി അഹമ്മദ് കബീര്‍ എളേറ്റില്‍, മുഹമ്മദലി കിനാലൂര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പേരാമ്പ്ര, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കോഴിക്കോട് കുറ്റിച്ചിറയില്‍ സമാപിച്ചു.
സമാപന സമ്മേളനത്തില്‍ മുല്ലക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വി എം കോയ മാസ്റ്റര്‍, വള്ള്യാട് മുഹമ്മദലി സഖാഫി, കെ എം ബഷീര്‍ സഖാഫി, റഷീദ് സഖാഫി കുറ്റിയാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് മാവൂരില്‍ നിന്നാരംഭിക്കുന്ന സന്ദേശയാത്ര ഓമശ്ശേരി, നരിക്കുനി, പൂനൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഈങ്ങാപ്പുഴയില്‍ സമാപിക്കും.
തിരുവനന്തപുരം ബീമാപള്ളിയില്‍ നിന്നാരംഭിച്ച തെക്കന്‍മേഖലാ സന്ദേശ ജാഥ കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെ ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചു. കായംകുളത്ത് ജില്ലയിലെ ആദ്യ സ്വീകരണം നല്‍കി.
സ്വീകരണ സമ്മേളനത്തില്‍ ജാഥാ നായകന്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ ജാഥാംഗങ്ങളായ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ ചേളാരി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, അബ്ദുല്ലാ സഅ്ദി ചെറുവാടി, കെ എ നാസര്‍ ചെറുവാടി എന്നിവര്‍ മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മര്‍കസ് സമ്മേളനം വന്‍ വിജയമാക്കണമെന്നും സ്ഥാപനത്തിന്റെ വളര്‍ച്ചക്കാവശ്യമായ സഹായ സഹകരണങ്ങളുണ്ടാകണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മണ്ണഞ്ചേരിയില്‍ ജാഥ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ ഒത്തുകൂടി.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികള്‍ക്ക് സയ്യിദ് പി യു ഫസല്‍ തങ്ങള്‍ ചേലാട്ട്, സയ്യിദ് പി എം എസ് എ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഹാമിദ് ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, എം എം ഹനീഫ് മൗലവി, എ ത്വാഹ മുസ്‌ലിയാര്‍, എം വൈ അബ്ദുല്ലാ ദാരിമി, പുന്നപ്ര അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പി കെ മുഹമ്മദ് ബാദ്ഷാ സഖാഫി, സൂര്യ ശംസുദ്ദീന്‍, എ ബഷീര്‍ ഹസനി, പി എസ് മുഹമ്മദ് ഹാശിം സഖാഫി, എ കെ ഹാഷിര്‍ സഖാഫി, അനസ് ഇല്ലിക്കുളം, എസ് സുബൈര്‍ മുസ്‌ലിയാര്‍, കെ എ ജഅ്ഫര്‍ കുഞ്ഞ് ആശാന്‍, ടി എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എച്ച് എ അഹ്മ്മദ് സഖാഫി നേതൃത്വം നല്‍കി.
ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള വാഹന ക്രമീകരണങ്ങള്‍ ഇതിനകം തന്നെ ജില്ലയില്‍ പൂര്‍ത്തിയായതായി എസ് വൈ എസ് ജില്ലാ ജനറല്‍സെക്രട്ടറി പി കെ മുഹമ്മദ് ബാദ്ഷാ സഖാഫി അറിയിച്ചു.

Latest