ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് കിരീടം

Posted on: November 30, 2014 6:04 pm | Last updated: December 1, 2014 at 12:22 am

national junior athletics meetവിജയവാഡ: ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് ഹാട്രിക് കിരീടം. ഇന്ദിരാ ഗാന്ധി മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ 38 സ്വര്‍ണവും 22 വെള്ളിയും 13 വെങ്കലവും വാരിക്കൂട്ടിയാണ് കേരളത്തിന്റെ ഹാട്രിക് നേട്ടം. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലും അതിനു മുമ്പ് ലഖ്‌നൗവിലും കേരളം തന്നെയായിരുന്നു ചാമ്പ്യന്‍മാര്‍.

മീറ്റിന്റെ ആദ്യ രണ്ടു ദിവസം ഹരിയാനയില്‍ നിന്നും കനത്ത വെല്ലുവിളി നേരിട്ട കേരളം രണ്ടാം സ്ഥാനത്തായിരുന്നു. മൂന്നാം ദിവസം ലീഡ് പിടിച്ച കേരളം ഇരുപതാം തവണയാണ് ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത്.