ലോക് അദാലത്തില്‍ 12,000ത്തോളം ക്രിമിനല്‍ കേസുകള്‍ പരിഹരിക്കും

Posted on: November 30, 2014 11:21 am | Last updated: November 30, 2014 at 11:21 am

പാലക്കാട്: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തുള്ള കോടതി പരിസരത്ത് നാഷണല്‍ ലോക് അദാലത്ത് നടക്കുമെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡജുമായ കെ ടി ജോതീന്ദ്രനാഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ഡിസംബര്‍ ആറിന് നാഷണല്‍ ലോക് അദാലത്ത് നടത്തുന്നത്.
ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനത്തുമുള്ള കോടതികളിലായി 12,000 ക്രിമിനല്‍ കേസുകളും രണ്ടായിരം സിവില്‍ കേസുകളുമാണ് പരിഗണിക്കുക. ഇത് കൂടാതെ കെ എസ് എഫ് ഇ, മൊബൈല്‍ കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പതിനഞ്ചോളം ബേങ്കുകള്‍ എന്നിവയുടെ പ്രി ലിറ്റിറേഷന്‍ ( കോടതിയില്‍ എത്തുന്നതിന് മുമ്പുള്ള കേസുകള്‍) കേസുകളടക്കം ആറായിരത്തോളം എണ്ണമാണ് പരിഗണിക്കുക. ജില്ലാ ആസ്ഥാനത്ത് കാലത്ത് 8,30 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ പതിനഞ്ച് കോടതി ഹാളുകളിലായി കേസുകള്‍ പരിഗണിക്കും. എല്ലാമാസവും രണ്ടാം ശനിയാഴ്ച നടത്തുന്ന പതിവ് അദാലത്തുകളില്‍ നിന്നും വ്യത്യസ്തമായി നാഷണല്‍ ലോക് അദാലത്തില്‍ കേരള പോലീസ് ആക്ട്, കേരള അബ്കാരി ആക്ട്, തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച കേസുകള്‍, ലേബര്‍ ആക്ട് പ്രകാരമുള്ള കേസുകള്‍, ബില്‍ഡിംഗ് സെസ്സ് സംബന്ധിച്ച കേസുകള്‍, പഞ്ചായത്ത്, നഗരസഭ സംബന്ധിച്ച കേസുകള്‍, ലാന്റ് അക്യൂസേഷന്‍ കേസുകള്‍ തുടങ്ങിയവയും പരിഗണിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447366258 നമ്പറില്‍ ബന്ധപ്പെടണം. അദാലത്തില്‍ പരിഹാരമാകുന്ന കേസുകള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമുള്ള ശിക്ഷാഇളവുകളും ലിക്കും. താലൂക്കാടിസ്ഥാനത്തില്‍ കെട്ടികിടക്കുന്ന ക്രിമില്‍കേസുകള്‍, സിവില്‍കേസുകള്‍, പ്രി ലിറ്റിഗേഷന്‍ കേസുകള്‍ യഥാക്രമത്തില്‍:പാലക്കാട്: 4,000, 700, 4000, പട്ടാമ്പി, ഒറ്റപ്പാലം:4,000, 1,000, 500, ചിറ്റൂര്‍:1,000, 100, 500, മണ്ണാര്‍ക്കാട്: 2.000. 140, 500, ആലത്തൂര്‍: 4,000, 1000, 500. നിവവിലുള്ള കേസുകളടക്കം കെട്ടികിടക്കുന്ന എല്ലം കേസുകള്‍ക്ക് ഉടനെ പരിഹാരം കാണുകയെന്നതാണ് അദാലത്ത് കൊണ്ടുദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അദാലത്തില്‍ നേരെ ഹാജരാവാന്‍ പറ്റാത്തവര്‍ക്ക് അഭിഭാഷകരെയും അയക്കാവുന്നതാണ്. ഓരോ താലൂക്ക് ആസ്ഥാനത്തും അദാലത്തുകള്‍ സംഘടിപ്പിക്കും.
പത്രസമ്മേളനത്തില്‍ അഡീഷണല്‍ ജില്ലാജഡ്ജ് അനില്‍കുമാര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി താലൂക്ക് പ്രസിഡന്റ് വി എസ് വിദ്യാധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.