Connect with us

Malappuram

ശാസ്ത്ര കൗതുകത്തിന് തിരശ്ശീല

Published

|

Last Updated

തിരൂര്‍: ഭാവിയുടെ പ്രതീക്ഷകളായ വിദ്യാര്‍ഥി ശാസ്ത്രജ്ഞരുടെ പ്രതിഭാ മാറ്റുരക്കലിന് തിരൂരില്‍ തിരശ്ശീല വീണു. നാലുദിനം നീണ്ട മേളക്ക് ജില്ല വന്‍ വരവേല്‍പ്പാണ് സമ്മാനിച്ചത്.
പതിനായിരത്തേളം മത്സരാര്‍ഥികള്‍ പങ്കെടുത്ത മേളയിലെ ജനപ്രാധിനിത്യം മേളയുടെ ചരിത്രത്തില്‍ പുതിയ ഏടായി സംഘാടക സമിതിക്ക്. പുറമെ മേളയിലെത്തിയവര്‍ക്കായി സന്നദ്ധ, രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലും വലിയ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. യാതൊരു വിധ പ്രശ്‌നങ്ങളും കൂടാതെ മേള ചരിത്രവിജയമായതിനു പിന്നില്‍ ഈ കൂട്ടായ്മ വലിയ പങ്കുവഹിച്ചു.
ട്രാഫിക് നിയന്ത്രണത്തില്‍ പോലീസ് മികവു പുലര്‍ത്തി. ഭക്ഷണ, കുടിവെളള വിതരണത്തില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സേവനവും കുറ്റമറ്റതായി. പ്രദര്‍ശനങ്ങള്‍ കാണാന്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതാണ് വീഴ്ച. വേദികള്‍ തമ്മിലുള്ള ദൂരം കൂടുതലും അല്‍പ്പം വലച്ചു. ഗവണ്‍മെന്റ് ബോയ്‌സ് എച്ച് എസ് എസില്‍ ഇന്നലെ നടന്ന വൊക്കേഷണല്‍ എക്‌സ്‌പോ കാണാനായി വിദ്യാര്‍ഥികള്‍ അടക്കമുളളവര്‍ മണിക്കൂറുകളോളം വെയിലത്ത് കാത്തുനില്‍ക്കേണ്ടി വന്നു. നാളെയുടെ വാഗ്ദാനങ്ങളായ പ്രതിഭകളുടെ പരീക്ഷണങ്ങള്‍ കാണാന്‍ കാഴ്ചക്കാര്‍ക്ക് വേണ്ടത്ര സമയം കിട്ടിയില്ലെന്നത് മേളയിലെ പോരായ്മയായി.
ആദ്യ ദിനം ഉദ്ഘാടന സമ്മേളനം നീണ്ടതോടെ പ്രദര്‍ശന വസ്തുക്കളുടെ മൂല്യ നിര്‍ണയവും വൈകിയത് കാഴ്ചക്കാര്‍ക്ക് നിരാശയേകി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മതിയായ സമയം ലഭിച്ചെങ്കിലും ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പ്രദര്‍ശന സമയം വെട്ടിച്ചുരുക്കിയത് വിനയായി.
അവസാന ദിവസം വരെ പല ഇനങ്ങളിലും മുന്നിട്ടു നിന്നത് ജില്ലക്ക് ഉണര്‍വേകും, . ഒന്നാം സ്ഥാനത്ത് തുടരുന്ന കോഴിക്കോട് ജില്ലയുമായി 75 പോയിന്റിന്റെ വ്യത്യാസം മാത്രമാണുളളത്. കോഴിക്കോട് 1110 പോയിന്റ് നേടിയപ്പോള്‍ 1035 പോയിന്റാണ് ജില്ല നേടിയത്. രണ്ടാമതായ കണ്ണൂരിന് 1067 പോയിന്റും മൂന്നാംസ്ഥാനത്തുള്ള തൃശൂരിന് 1038 പോയിന്റുമാണുള്ളത്. ഐ ടി ഫെസ്റ്റില്‍ അഭിമാന വിജയം കൈവരിക്കാനും ജില്ലക്കായി