നേപ്പാളില്‍ ഏറ്റവും വലിയ മൃഗബലി; 5,000 കാളകളെ കൊന്നു

Posted on: November 30, 2014 5:17 am | Last updated: November 29, 2014 at 10:18 pm

കാഠ്മണ്ഡു: നേപ്പാളില്‍ മതാചാരബലി ചടങ്ങില്‍ 5,000 കാളകളെ കൊന്നു. ബരിയാര്‍പൂറില്‍ സംഘടിപ്പിച്ച ഗാധിമൈ ആഘോഷത്തിന്റെ ഭാഗമായി 5,000 കാളകളുള്‍പ്പെടെ ആടുകളും പക്ഷികളുമായി 10,000 ത്തില്‍ അധികം മൃഗങ്ങളെയാണ് ബലിയര്‍പ്പിച്ചത്. ഹിന്ദു ദേവിയായ ഗാധിമൈയ്ക്ക് വേണ്ടിയാണ് ബലിയര്‍പ്പിക്കുന്നത്. അഞ്ച് ദശലക്ഷം ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തതായി സംഘാടകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേവീ അനുഗ്രഹം ലഭിക്കാനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് നടന്നതിന് ശേഷം ഇതാദ്യമായണ് ഈ ചടങ്ങ് നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് ബോട്ട് മര്‍ഗം കാളകളെ എത്തിക്കുന്നത് കോടതി നിരോധിച്ചത് കാരണം ചടങ്ങില്‍ ബലി നടന്ന മൃഗങ്ങളുടെ എണ്ണം കുറവാണെന്ന് ഗാധിമൈ ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ റാം ചന്ദ്ര പറഞ്ഞു. എന്നാലും ഭക്തര്‍ ആവേശപൂര്‍വമാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത് നിര്‍ത്തിവെക്കാനാകില്ലെന്ന് മൃഗസ്‌നേഹി സംഘടനകളുടെ വിമര്‍ശത്തോട് അദ്ദേഹം പ്രതികരിച്ചു.