2015ല്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഹൈദരാബാദിന് രണ്ടാം സ്ഥാനം

Posted on: November 29, 2014 8:14 pm | Last updated: November 29, 2014 at 8:14 pm

charminarഹൈദരാബാദ്: 2015ല്‍ ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഹൈദരാബാദിന് രണ്ടാം സ്ഥാനം. നാഷണല്‍ ജ്യോഗ്രഫികിന്റെ ട്രാവല്‍ മാഗസിനായ ‘ട്രാവലര്‍’ പുറത്തുവിട്ട 20 സ്ഥലങ്ങളടങ്ങിയ പട്ടികയിലാണ് ഹൈദരാബാദ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. പ്രെസിഡിയോ ഓഫ് സാന്‍ഫ്രാന്‍സിസ്‌കോ ആണ് ഒന്നാം സ്ഥാനത്ത്.

സ്വിറ്റ്‌സര്‍ലണ്ടിലെ സെര്‍മട്ട്, വാഷിംങ്ടണിലെ നാഷണല്‍ മാള്‍, പെറുവിലെ ചോക്യുക്വയ്‌റാവോ, ജപ്പാനിലെ കോയാസാന്‍, ഒക്‌ലഹോമ സിറ്റി, റൊമാനിയയിലെ മരാമുറസ് സിറ്റി എന്നിവയാണ് പട്ടികയിലുള്ള മറ്റു പ്രധാന സ്ഥലങ്ങള്‍.