ചൈനയില്‍ തീവ്രവാദി ആക്രമണത്തില്‍ 15 മരണം

Posted on: November 29, 2014 6:56 pm | Last updated: November 29, 2014 at 6:56 pm

china xing chiyangബീജിംഗ്: ചൈനയിലെ സിന്‍ചിയാങ് പ്രവിശ്യയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ആണ് വിവരം പുറത്തുവിട്ടത്. ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങളും കത്തികളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്ന് ടിയാന്‍ഷന്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമി സംഘത്തില്‍ പെട്ട 11 പേരും കൊല്ലപ്പെട്ടവരില്‍ പെടുന്നു.