350 രൂപയുണ്ടോ? എയര്‍കണ്ടീഷനര്‍ നിര്‍മിക്കാം

Posted on: November 29, 2014 6:00 am | Last updated: November 29, 2014 at 2:29 pm

air coതിരൂര്‍: കുറഞ്ഞ ചെലവില്‍ എയര്‍ കണ്ടീഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയായിരുന്നു ജുഗിനയും ഫാത്വിമാബീവിയും സംസ്ഥാന സ്‌കൂള്‍ ശാസത്രോത്സവത്തിലെത്തിയത്. കാലാവസ്ഥക്കനുയോജ്യമായി തണുപ്പും ചൂടും നല്‍കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം ക്രമീകരിച്ചിട്ടുള്ളത്. വൈദ്യുദിക്ക് പൊള്ളുന്ന വില നല്‍കേണ്ടതില്ല. കുറഞ്ഞ സാമ്പത്തിക ചിലവോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് 350 രൂപ ചെലവിട്ട് നിര്‍മിച്ച എയര്‍ക്കണ്ടീഷന്‍.
ഫഌറ്റുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറന്തള്ളന്ന എ സിയുടെ ദ്രാവകങ്ങള്‍ മൂലമുണ്ടാക്കുന്ന ദൂഷ്യഫലങ്ങള്‍ വിശദീകരിക്കുന്നതായിരുന്നു പ്രദര്‍ശനം. പരിസ്ഥിതിക്ക് ദൂഷ്യഫലങ്ങളില്ലാതെ എ സി പ്രവര്‍ത്തിപ്പിക്കുക എന്നതാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.
ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ നിറം മങ്ങുന്നതും തൊലിയില്‍ ബാധിക്കുന്ന കാന്‍സറിന് കാരണമാകുന്നതും എ സിയില്‍ നിന്നും പുറംതള്ളുന്ന ലിക്വിഡ് ഫോം എന്ന ദ്രാവകമാണ്. ഇത്തരത്തിലുള്ള ദ്രാവകമില്ലാതെ വെള്ളം നിക്ഷേപിക്കുന്ന കമ്പ്രസറില്‍ നേരത്തേ വെള്ളം പമ്പ്‌ചെയ്ത് ശേഖരിച്ചുകൊണ്ടാണ് തണുപ്പിക്കുന്നത്. ഒമ്പതാം ക്ലാസ് സാമൂഹിക ശാസ്ത്ര പുസ്തകത്തിലെ ഓസോണ്‍പാളിളെ കുറിച്ച് വിശദമാക്കുന്ന ഒന്നാം അധ്യായത്തെ ആധാരമാക്കിയാണ് പുതിയ കണ്ടെത്തല്‍. മണിക്കൂറില്‍ 18 വാട്‌സ് വൈദ്യുതിയാണ് എ സി പ്രവര്‍ത്തിക്കാന്‍ വേണ്ടത്. കൊല്ലം പട്ടത്താനം വിമല ഹൃദയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥികളാണ് ജുഗിന ശ്രീരാജ്, ഫാത്വിമാ ബീവി എന്നിവര്‍.