സംസ്ഥാന സ്‌കൂള്‍ കലോത്സവം; മുഖ്യ വേദി മലബാര്‍ ക്രിസ്ത്യന്‍ കോളജ്

Posted on: November 29, 2014 12:57 pm | Last updated: November 30, 2014 at 5:47 pm
SHARE

02MPCT-MALABAR_CHR_1381564fകോഴിക്കോട്; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദി സംബന്ധിച്ച തര്‍ക്കം അവസാനിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് മുഖ്യ വേദിയാക്കാന്‍ തീരുമാനിച്ചു. മന്ത്രി എം കെ മുനീറിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനമായത്. മുഖ്യ വേദി മാനാഞ്ചിറ മൈതാനം പ്രഖ്യാപിച്ചതില്‍ കോര്‍പ്പറേഷന്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മറ്റു വേദികളെ കുറിച്ചുള്ള ആലോചന നടന്നത്.
ദേശീയ ഗെയിംസിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള പരിശീലന വേദിയായി ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട് തിരഞ്ഞെടുത്തിതിനാല്‍ ഇതേ ചൊല്ലിയും ആശങ്കയുണ്ടായിരുന്നു. ഒടുവില്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട് തന്നെ മുഖ്യ വേദിയാക്കാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ദേശീയ ഗെയിംസ് കമ്മിറ്റിയുമായി ആലോചിച്ച് ഗ്രൗണ്ട് വിട്ടുനല്‍കാന്‍ ആവശ്യപ്പെടാനാണ് ധാരണ.

LEAVE A REPLY

Please enter your comment!
Please enter your name here