ആലപ്പുഴയില്‍ താറാവുകളെ കൊല്ലുന്നത് തുടരും

Posted on: November 29, 2014 11:17 am | Last updated: November 29, 2014 at 8:45 pm

tharavuആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ താറാവുകളെ കൊന്നൊടുക്കല്‍ ഇന്നും തുടരും. ഇന്നലെ പുറക്കാട് തലവടി മേഖലകളില്‍ താറാവുകളെ കൊന്നൊടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാഭരണകൂടം അറിയിച്ചു.

ഇവിടങ്ങളിലെ മറ്റു വളര്‍ത്തുപക്ഷികളെ കൊല്ലുന്നത് ഇന്ന് ആരംഭിച്ചേക്കും. മറ്റ് മേഖലകളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ തൂടരും. കഴിഞ്ഞ മൂന്നു ദിവസമായി ഏതാണ്ട് 60000ഓളം താറാവുകളെ കൊന്നതായാണു കണക്ക്. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വിതരണവും ആരംഭിച്ചിട്ടുണ്ട്.