ജാമിഅതുല്‍ ഹിന്ദ്ഃ കോണ്‍വക്കേഷന്‍ സ്വാഗത സംഘം രൂപവത്കരണം

Posted on: November 29, 2014 12:03 am | Last updated: November 29, 2014 at 12:03 am

കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ പ്രഥമ കോണ്‍വക്കേഷന്റെ സ്വാഗത സംഘ രൂപവത്കരണ യോഗം ഇന്ന് . ജാമിഅതുല്‍ ഹിന്ദിന്റെ പഞ്ചവത്സര ബാച്ചിലര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ച വദ്യാര്‍ഥികള്‍ക്കുള്ള ബിരുദ ദാന ചടങ്ങിന്റെ സ്വാഗത സംഘ രൂപവത്കരണമാണ് നടക്കുന്നത്. ഇന്ന് 3 മണിക്ക് സമസ്ത സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ജാമിഅത്തുല്‍ ഹിന്ദ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗങ്ങളും സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍, സുന്നി ജംഇയ്യുത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും. മുഴുവന്‍ അംഗങ്ങളുംമൂന്ന് മണിക്ക് സമസ്ത സെന്ററില്‍ എത്തിച്ചേരണമെന്ന് ജാമിഅത്തുല്‍ ഹിന്ദ് വൈസ്ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.