രാജ്യം ശോഭനമായ ഭാവിയിലേക്ക്: ശൈഖ് സഊദ്‌

Posted on: November 28, 2014 7:00 pm | Last updated: November 28, 2014 at 7:22 pm

റാസല്‍ ഖൈമ: സുപ്രിം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ദേശീയദിനാഘോഷത്തില്‍ പങ്കെടുത്തു. രാജ്യം ശോഭനമായ ഭാവിയിലേക്കാണ് കാല്‍വെച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. രാജ്യത്തെ നേതൃത്വവും ജനങ്ങളും ഒത്തൊരുമിച്ച് രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ രാഷ്ട്രത്തിനായി നല്‍കുന്ന സംഭാവനകള്‍ പ്രശംസനീയമാണെന്നും 43ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായ പരിപാടിയില്‍ പങ്കെടുക്കവേ ശൈഖ് സഊദ് പറഞ്ഞു. റാസല്‍ ഖൈമ മ്യൂസിയത്തിലെ ചരിത്രം തുടിക്കുന്ന ചിത്രങ്ങളും ശൈഖ് സഊദ് നോക്കിക്കണ്ടു. ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മ്യൂസിയത്തിലെ ചിത്രവും അദ്ദേഹം വീക്ഷിച്ചു. റാസല്‍ ഖൈമ പോലീസിന്റെ മിലിറ്ററി ബാന്‍ഡിന്റെ പ്രകടനവും കവിതാപാരായണവും പരിപാടിയുടെ ഭാഗമായി നടന്നു.