കൃഷ്ണപിള്ള സ്മാരകം കമ്യൂണിസ്റ്റുകാര്‍ തകര്‍ക്കില്ല പന്ന്യന്‍

Posted on: November 28, 2014 1:47 pm | Last updated: November 28, 2014 at 11:43 pm

pannyan raveendranആലപ്പുഴ: കൃഷണപിള്ള സ്മാരകം തകര്‍ത്തവര്‍ കമ്യൂണിസ്റ്റുകാരല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ ക്രിമിനിലുകള്‍ക്കേ കഴിയൂ. അതു ചെയ്യാന്‍ കമ്യൂണിസ്റ്റുകാരന്റെ കൈ പൊങ്ങില്ല. കമ്യൂണിസം ഫാഷനായി കൊണ്ടു നടക്കുന്നവര്‍ ഇങ്ങനെ ചെയ്യുമെന്നും പന്ന്യന്‍ പറഞ്ഞു.
സ്മാരകം തകര്‍ത്തവരെ യാതൊരു ദക്ഷിണ്യവും ഇല്ലാതെ ശിക്ഷിക്കണം. പ്രവര്‍ത്തകര്‍ക്ക് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് പ്രസ്ഥാനം കൊണ്ടുനടക്കുന്നത്. ഇത് സ്വയം വിമര്‍ശനപരമായി വിലയിരുത്തണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.