കതിരൂര്‍ മനോജ് വധം: ആയുധങ്ങള്‍ കണ്ടെടുത്തു

Posted on: November 28, 2014 12:13 pm | Last updated: November 28, 2014 at 11:43 pm

manojകണ്ണൂര്‍: കതിരൂരിര്‍ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. അഞ്ച് കൊടുവാളും കഴുത്തറുക്കാന്‍ ഉപയോഗിച്ച കഠാരയുമാണ് സിബിഐ കണ്ടെടുത്തത്. മനോജിനെ കൊലപ്പെടുത്തിയ ഡയമണ്ട് മുക്കിലെ തോടിന്റെ സമീപത്ത് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ആയുധങ്ങള്‍.
ആയുധങ്ങള്‍ ഉടന്‍ രാസപരിശോധനയ്ക്ക് അയക്കും. കേസിലെ ഒരു പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചനയെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.