ആദിവാസി കുട്ടിയെ വിറ്റതായി പരാതി; പിതാവ് അറസ്റ്റില്‍

Posted on: November 28, 2014 11:38 am | Last updated: November 28, 2014 at 11:43 pm

child deathപാലക്കാട്: അട്ടപ്പാടിയില്‍ കുട്ടിയെ വിറ്റതായുള്ള പരാതിയില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. ഇരുത വിഭാഗത്തില്‍പെട്ട രണ്ടര വയസ്സുള്ള കുട്ടിയെ വിറ്റെന്നാണ് പരാതി. അമ്മയുടെ പരാതിയില്‍ പിതാവിനേയും ഇടനിലക്കാരനേയും പൊലീസ് അറസ്റ്റ് ചെയ്തു.
തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് 80000 രൂപയ്ക്കാണ് പെണ്‍കുട്ടിയെ വിറ്റത്. കുട്ടിയുടെ അമ്മയായ തുളിയിസിയുടെ പരാതിയിലാണ് കോട്ടത്തറ സ്വദേശിയായ പിതാവ് ഷംസുദ്ദീനെയും ഇടനിലക്കാരനായിരുന്ന ജോണിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.