Connect with us

Malappuram

ഇവിടെ ശാസ്ത്രം പിറക്കുന്നു ... ഐ ടി മേളയില്‍ മലപ്പുറം മുന്നില്‍

Published

|

Last Updated

തിരൂര്‍: നിര്‍മാണ വൈദഗ്ധ്യവും കൗമാര ചിന്തകളില്‍ നിന്ന് പിറവിയെടുത്ത കണ്ടെത്തലുകളുടെ പുതുമകളുമായി മലയാള മണ്ണില്‍ ശാസ്ത്ര പ്രതിഭകള്‍.

ഭാഷാപിതാവിന്റെ ഭൂമികയില്‍ വിദ്യാര്‍ഥികളുടെ പ്രതിഭാവിലാസം ശാസ്ത്ര ലോകത്തേക്കുള്ള നാളെയുടെ പുതിയ നാമ്പുകളെ തേടുകയാണ്. ഇന്നലെ ഏതാനും ഇനത്തിലായിരുന്നു മത്സരങ്ങള്‍ നടന്നതെങ്കില്‍ ഇന്ന് കൂടുതല്‍ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ അരങ്ങേറും. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഐ ടി മേളയില്‍ ആതിഥേയരായ മലപ്പുറമാണ് മുന്നിലുള്ളത്. മലപ്പുറം 45 പോയിന്റും വയനാട് 44ഉം കാസര്‍കോഡ് 34 ഉം പോയിന്റ് നേടി മുന്നേറുകയാണ്.
പ്രവര്‍ത്തി പരിചയം ഒഴികെയുള്ള മത്സര ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഗണിത ശാസ്ത്ര മേളയില്‍ കണ്ണൂര്‍ 174 പോയിന്റുമായി മുന്നിലാണ്. കാസര്‍കോഡ് 167, കോഴിക്കോട് 166 പോയിന്റുകളും നേടി. ശാസ്ത്രമേളയില്‍ കണ്ണൂര്‍ 96 പോയിന്റോടെ ഒന്നാം സ്ഥാനത്തും തൃശൂര്‍ 88ഉം കോഴിക്കോട് 86ഉം പോയിന്റും നേടി. സാമൂഹ്യ ശാസ്ത്രമേളയില്‍ തൃശൂര്‍ 57, മലപ്പുറം 56 കാസര്‍കോഡ് 54 പോയിന്റുകള്‍ നേടിയിട്ടുണ്ട്.
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം എല്‍ എ സി മ്മൂട്ടി അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ അബ്ദുര്‍റഹിമാന്‍ രണ്ടത്താണി, കെ എന്‍ എ ഖാദര്‍, എം ഉമ്മര്‍, എന്‍ ഷംസുദ്ദീന്‍, പി ഉബൈദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ സഫിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്ലക്കുട്ടി, ഗരസഭാ വൈസ്‌ചെയര്‍മാന്‍ പി രാമന്‍കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കരുവമ്പലം, ഉമ്മര്‍ അറക്കല്‍, വെട്ടം ആലിക്കോയ, ഡോ. ഗഗന്‍ ഗുപ്ത, വി എച്ച് എസ് സി ഡയറക്ടര്‍ സി കെ മോഹനന്‍, പി എ സാജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എല്‍ രാജന്‍ സ്വാഗതവും ഒ ഷൗക്കത്തലി നന്ദിയും പറഞ്ഞു. ശാസ്‌ത്രോത്സവം 30ന് സമാപിക്കും.