പക്ഷിപ്പനി ഭീതിക്ക് പുറമെ മലേറിയ ഭീതിയും

Posted on: November 28, 2014 10:12 am | Last updated: November 28, 2014 at 10:12 am

വണ്ടൂര്‍: പക്ഷിപ്പനിക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കെ ജില്ലയില്‍ മലേറിയ ഭീതിയും. വണ്ടൂര്‍ നടുവത്ത് സ്വദേശിയായ 73 കാരന് മലേറിയ ബാധിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.
വര്‍ഷങ്ങളായി വീട്ടില്‍ വിശ്രമം ജീവിതം നയിക്കുന്ന വൃദ്ധനാണ് മലേറിയ ബാധിച്ചിട്ടുള്ളത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവമറിഞ്ഞ് മലപ്പുറത്തു നിന്നുള്ള പകര്‍ച്ചവ്യാധി നിയന്ത്രണ സംഘം സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ വ്യക്തികളുടെ രക്ത സാമ്പിളുകളും കിണറുകളിലെ ജലവും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രദേശങ്ങളില്‍ സ്‌പ്രേയിംഗ്, ഫോഗിംഗ് നടത്തുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മമ്പാട് അന്യ സംസ്ഥാന തൊഴിലാളികളില്‍ രോഗം കണ്ടെത്തിയിരുന്നു. പരിശോധനക്ക് തിരുവാലി മെഡിക്കല്‍ ഓഫീസര്‍ ഡോ. റഫീന, പകര്‍ച്ച വ്യാധി നിയന്ത്രണ യൂണിറ്റിലെ മുഹമ്മദ്, കെ ഉണ്ണികൃഷ്ണന്‍, ജെ എച്ച്‌ഐമാരായ എം വേണുഗോപാല്‍,പി ബാലതിലകന്‍ നേതൃത്വം നല്‍കി.