ഡിസംബര്‍ മൂന്നിന് കടയടപ്പ് സമരം

Posted on: November 27, 2014 11:18 pm | Last updated: November 27, 2014 at 11:18 pm

kerala vyapari vivasayi samithiകളമശ്ശേരി: വ്യാപാരികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ഡിസംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി കടകള്‍ അടക്കാനും അന്നേദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്താനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ വ്യാപാരികള്‍ നികുതി കൊടുത്ത് മുടിയുമ്പോള്‍ കുത്തക മുതലാളിമാര്‍ ഓണ്‍ലൈനിലൂടെ വ്യാപാരം പൊടിപൊടിക്കുകയാണ്. ഇത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് തുല്യമാണ്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ എട്ട് വ്യാപാര മാന്ദ്യം കണക്കിലെടുത്ത് മാറ്റിവെക്കണമെന്ന് നസറുദ്ദീന്‍ ആവശ്യപ്പെട്ടു.