ആരോഗ്യനില വഷളായി; പെലെ ഐസിയുവില്‍

Posted on: November 27, 2014 10:17 pm | Last updated: November 27, 2014 at 10:17 pm

Pele_0_0_0_0ബ്യൂണസ് അയേഴ്‌സ്: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. എഎഫ്പി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂത്രത്തിലെ അണുബാധയെ തുടര്‍ന്ന് 74കാരനായ പെലെയെ ബ്രസീലിലെ സാവോപോള ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പ്രവേശിപ്പിച്ചത്. നവംബര്‍ 13ന് വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് പെലെയെ വിധേയനാക്കിയിരുന്നു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് പെലെ. പെലെയുടെ നില ഗുരുതരമാണെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു.