Connect with us

National

ഡല്‍ഹിയില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. വായു മലിനീകരണം വര്‍ധിക്കുന്നതിനാലാണ് 15 വര്‍ഷത്തിലധം പഴക്കമുള്ള വാഹനങ്ങള്‍ നഗരിത്തിലൂടെ ഓടിക്കരുതെന്ന് ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടത്.

ഉത്തരവ് ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇലകളോ പ്ലാസ്റ്റിക്കോ പൊതുസ്ഥലത്ത് കത്തിക്കരുതെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.