വി എം സുധീരന്റെ ജനപക്ഷ യാത്രക്കെതിരെ കെ മുരളീധരന്‍

Posted on: November 27, 2014 8:02 pm | Last updated: November 27, 2014 at 8:02 pm

K-Muraleedharanതിരുവനന്തപുരം; വിഎം സുധീരന്റെ ജനപക്ഷയാത്രക്കെതിരെ കെ മുരളീധരന്‍. യാത്രയില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വേണ്ട രീതിയില്‍ ഉയര്‍ത്തുന്നില്ലെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായുള്ള ബന്ധം ദൃഢമായി മുന്നോട്ട് കൊണ്ടുപോകണമെന്നും മുരളീധരന്‍ പറഞ്ഞു.
താന്‍ നടത്തിയ ജനപക്ഷയാത്രയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍ ആരോപിച്ചിരുന്നു. യാത്രക്ക് പണപ്പിരിവ് നടത്തിയെന്ന ആരോപണം ഗൂഢാലോചനയെന്ന് സംശയിക്കുന്നതായും സുധീരന്‍ പറഞ്ഞിരുന്നു.