ഫെയ്‌സ്ബുക്കില്‍ 2000 ഫ്രണ്ട്‌സ് ഉണ്ടെങ്കില്‍ ആഢംബര ഹോട്ടലില്‍ സൗജന്യ താമസം

Posted on: November 27, 2014 7:44 pm | Last updated: November 27, 2014 at 7:44 pm

fb hotelഫെയ്‌സ്ബുക്കില്‍ 2000 ഫ്രണ്ട്‌സ് ഉള്ളവര്‍ക്ക് സൗജന്യ താമസം ഓഫര്‍ ചെയ്ത് ഒരു ആഢംബര ഹോട്ടല്‍ രംഗത്ത്. സ്‌റ്റോക്ക്‌ഹോമിലെ നോര്‍ഡിക് ലൈറ്റ് ഹോട്ടലാണ് ഏഴു രാത്രികള്‍ സൗജന്യമായി താമസിക്കാനുള്ള അവസരമൊരുക്കുന്നത്. സാധാരണ അതിഥികളില്‍ നിന്നു 22500 രൂപ ഒരു രാത്രിക്ക് വിലയിടുന്ന മുറിയാണ് നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷം ഫോളോവേഴ്‌സുണ്ടെങ്കിലും ഇവിടെ റൂം സൗജന്യമാണ്. ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുടെ എണ്ണത്തിനനുസരിച്ച് ഇവിടെ ഇളവുകളുമുണ്ട്. 500 സുഹൃത്തുക്കളെ ഫെയ്‌സ്ബുക്കില്‍ സമ്പാദിച്ചവര്‍ക്ക് ഈ ഹോട്ടലില്‍ റൂമിന് 5 ശതമാനം ഇളവ് അനുവദിക്കും. അത് 1000 സുഹൃത്തുക്കളാണെങ്കില്‍ 10 ശതമാനവും 1500 എങ്കില്‍ 15 ശതമാനവും 2000 സുഹൃത്തുക്കളെങ്കില്‍ നൂറു ശതമാനം സൗജന്യമായി ലഭിക്കും.