സിപിഐഎമ്മുകാരെ പ്രതിചേര്‍ത്തത് ഗൂഢാലോചനയെന്ന് വി എസ്

Posted on: November 27, 2014 5:54 pm | Last updated: November 27, 2014 at 5:54 pm

vsആലപ്പുഴ: ആലപ്പുഴ മുഹമ്മയിലുള്ള കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്ത കേസില്‍ സിപിഐഎമ്മുകാരെ പ്രതികളാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് വിഎസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസ്സുകാര്‍ അല്ലാതെ മറ്റാരും സ്മാരകം തകര്‍ക്കില്ല. പ്രതികള്‍ക്കെതിരെ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ച വിഎസ് സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ പാര്‍ട്ടി പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് വിഎസ്സിന്റെ പ്രതികരണം. കേസിലെ ഒന്നാം പ്രതിയായ വി.എസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ലതീഷ്.ബി.ചന്ദ്രന്‍, കണ്ണാര്‍ക്കാട് മുന്‍ ലോക്കല്‍ സെക്രട്ടറി പി. ബാബു, ദിപു, പ്രമോദ് എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ നടപടി. െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കുന്നതായും കൂടുതല്‍ നടപടിയുണ്ടാകുമെന്നും സിപിഐഎം അറിയിച്ചു. ആലപ്പുഴയില്‍ കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ, സിപിഐഎം നേതാക്കള്‍ തന്നെയാണ് പ്രതികളെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അഞ്ച് പ്രതികളുടെ പേരുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് െ്രെകംബ്രാഞ്ച് ആലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ചു.