ഒടുവില്‍ മോഡിയും ശരീഫും കണ്ടു, കൈ കൊടുത്തു

Posted on: November 27, 2014 5:13 pm | Last updated: November 27, 2014 at 11:55 pm
MODI AND SHAREEF AT SARC
നേപ്പാളില്‍ സാര്‍ക്ക് ഉച്ചകോടിക്ക് ശേഷം നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ ഹസ്തദാനം ചെയ്യുന്നു (ടി വി ചിത്രം)

കാഠ്മണ്ഡു: നേപ്പാളില്‍ സമാപിച്ച സാര്‍ക്ക് ഉച്ചകോടിയുടെ വിടവാങ്ങല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ കണ്ടു. ഇരുനേതാക്കളും പുഞ്ചിരിച്ച് പരസ്പരം ഹസ്തദാനവും ചെയ്തു. കഴിഞ്ഞ ദിവസം പരസ്പരം കണ്ടിട്ടും ഇരുവരും മിണ്ടാതിരുന്നത് മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. അതേസമയം, ഇരുവരും തമ്മില്‍ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല.

സാര്‍ക്ക് ഉച്ചകോടിയുടെ അവസാനം രാഷ്ട്രനേതാക്കള്‍ നടത്തിയ വിനോദയാത്രക്കിടെയാണ് മോഡിയും ശരീഫും തമ്മില്‍ ഹസ്തദാനം ചെയ്തത്. ഹിമാലത്തിന്റെ മനോഹരമായ കാഴ്ച സാധ്യമാകുന്ന ഒരു റിസോര്‍ട്ടിലാണ് സാര്‍ക്ക് രാഷ്ട്രത്തലവന്മാര്‍ ഒത്തുചേര്‍ന്നത്.