വാണിയംകുളത്ത് കോഴി ചത്ത സംഭവം: മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി

Posted on: November 27, 2014 10:57 am | Last updated: November 27, 2014 at 10:57 am

ഒറ്റപ്പാലം: കോഴി വസന്ത മൂലം ചത്തതെന്ന് സംശയിക്കുന്ന വാണിയംകുളം പനയൂരിലെ രണ്ട് വീടുകളില്‍ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
ഡോ. നിര്‍മലിന്റെയും ഡോ ഗുണാതീതയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ദീനം വന്ന കോഴികളുടെ വിസര്‍ജ്യം പരിശോധനക്കായി ശേഖരിച്ചു. പരിശോധനക്ക് ശേഷമാണ് കോഴി വസന്തയാണോ, പക്ഷിപ്പനിയാണോ എന്ന് സ്ഥീരികരിക്കാന്‍ കഴിയുകയുള്ളൂ. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ അടുത്തടുത്ത വീടുകളിലായി 17 കോഴികള്‍ ചത്തിരുന്നു. ഇന്നലെയാണ് ഇതില്‍ അഞ്ച് കോഴികള്‍ ചത്തത്, കുഞ്ഞുങ്ങളും ചത്തവയില്‍പ്പെടും, കുമരംകുഴിയില്‍ നാരായണന്റെ വീട്ടിലെയും ഒടുവന്‍കാട്ടില്‍ പത്മാവതിയമ്മയുടെയും വീട്ടിലാണ് കോഴികളാണ് ചത്തത്. ഇവരുടെ അടുത്ത വീടുകളിലും കോഴികള്‍ക്ക് അസുഖം ബാധിച്ചനിലയിലാണ്.