മാവോയിസ്റ്റ്: കോളനികളില്‍ പോലീസ് സമ്പര്‍ക്ക പരിപാടി വ്യാപിപ്പിക്കുന്നു

Posted on: November 27, 2014 12:46 am | Last updated: November 26, 2014 at 10:46 pm

നീലേശ്വരം: ആദിവാസി കോളനികളില്‍ മാവോയിസ്റ്റ് സ്വാധീനം തടയുന്നതിന്റെ ഭാഗമായി കോളനികള്‍ കേന്ദ്രീകരിച്ച് പോലീസ് സമ്പര്‍ക്ക പരിപാടികള്‍ വ്യാപിപ്പിക്കുന്നു.
ഇതിനു മുന്നോടിയായി ഇന്ന് നീലേശ്വരം വട്ടപ്പൊയില്‍ കോളനിയില്‍ എസ്പിയുടെ നേതൃത്വത്തില്‍ സമ്പര്‍ക്ക പരിപാടി നടത്തി പരാതികള്‍ സ്വീകരിക്കും.
ആദിവാസി കോളനികളില്‍ രോഗബാധിതരെ ആംബുലന്‍സുകളില്‍ ആശുപത്രികളില്‍ എത്തിക്കുകയും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുകയും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പോലീസ് മുഖാന്തിരം നടപ്പാക്കുന്നതിനുള്ള നടപടികള്‍ കൈകൊണ്ടു വരികയാണ്.
രോഗബാധിതരായ ആദിവാസി രോഗികളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കും. ഈ തുക പോലീസ് സ്റ്റേഷന്‍ മുഖാന്തരം നല്‍കും.