പ്രവാചക നിന്ദ: ചലച്ചിത്ര നടിക്ക് 26 വര്‍ഷം തടവ് ശിക്ഷ

Posted on: November 26, 2014 7:19 pm | Last updated: November 26, 2014 at 7:19 pm

ACTRES VEENA MALIKലാഹോര്‍: ടെലിവിഷന്‍ പരിപാടിക്കിടെ പ്രവാചകര്‍ മുഹമ്മദ് നബി (സ)യെ നിന്ദിച്ച കേസില്‍ പാക് സിനിമാ നടി വീണാ മാലിക്കിന് 26 വര്‍ഷം തടവും വന്‍തുക പിഴയും ശിക്ഷ വിധിച്ചു. പാക് തീവ്രവാദ വിരുദ്ധ കോടതിയുടെതാണ് ഉത്തരവ്. വീണയുടെ ഭര്‍ത്താവ് ആസാദ് മാലിക്ക്, ചാനല്‍ ഉടമ മിര്‍ ഷക് ലി റഹ്മാന്‍, അവതാരക ഷയസ്ദ ലോദി എന്നിവര്‍ക്കും കോടതി തടവ് ശിക്ഷ വിധിച്ചു. വിധി പ്രഖ്യാപിക്കുമ്പോള്‍ വീണയും മറ്റു പ്രതികളും കോടതിയില്‍ ഹാജരായിരുന്നില്ല. കീഴടങ്ങിയില്ലെങ്കില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവുണ്ട്. പ്രതികള്‍ 13 ലക്ഷം പാക്കിസ്ഥാന്‍ രൂപ പിഴയായും ഒടുക്കണം.

മാധ്യമ ഗ്രൂപ്പായ ജംഗ് ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സ് പ്രക്ഷേപണം ചെയ്ത ടെലിവിഷന്‍ പരിപാടിക്കിടെയാണ് പ്രവാചക നിന്ദയുണ്ടായത്. വീണയുടെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി.