ഹാജിമാര്‍ക്ക് സ്വീകരണം

Posted on: November 26, 2014 7:18 pm | Last updated: November 26, 2014 at 7:18 pm

കോഴിക്കോട്: മര്‍കസിന്റെ കീഴില്‍ ഹജ്ജ്, ഉംറ യാത്രകള്‍ക്ക് പോയി വന്നവര്‍ക്ക് സ്വീകരണവും പ്രാര്‍ത്ഥനാ സമ്മേളനവും ഡിസംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് മര്‍കസ് യതീംഖാന ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, കട്ടിപ്പാറ കെ.കെ അഹ്മദ്കുട്ടി മുസ്്‌ലിയാര്‍ സംബന്ധിക്കും.

ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ സി.മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഭാരവാഹികളായി സി.മുഹമ്മദ് ഫൈസി ചെയര്‍മാനും സിദ്ദീഖ് ട്രാവല്‍മാര്‍ട്ട് കണ്‍വീനറായും സുലൈമാന്‍ മദനി, വള്ളിയാട് മുഹമ്മദലി സഖാഫി, നാസര്‍ സഖാഫി, ഉസ്മാന്‍ തലയാട് മെമ്പര്‍മാരായും തിരഞ്ഞെടുത്തു.