Connect with us

Techno

ഇനി 30 സെക്കന്റ് കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം

Published

|

Last Updated

ടെല്‍ അവീവ്: ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയകളുമെല്ലാം കയ്യില്‍ കൊണ്ടുനടക്കുന്ന സ്മാര്‍ട് ഫോണ്‍ തരംഗം ആഞ്ഞടിക്കുമ്പോഴും ഉപയോക്താക്കളുടെ പ്രധാന വെല്ലുവിളി ബാറ്ററിയുടെ ആയുസായിരുന്നു. ബാറ്ററി ചാര്‍ജ് കൂട്ടാന്‍ പലവഴികളും കണ്ടെത്തുന്നുണ്ടെങ്കിലും പെട്ടെന്ന് ചാര്‍ജ് ചെയ്യാനുള്ള എളുപ്പ വഴികളെപ്പറ്റി ആരും പറയുന്നില്ല. എന്നാല്‍ ഒരു ദിവസത്തെ ബാറ്ററി ചാര്‍ജ് 30 സെക്കന്റിനുള്ളില്‍ തങ്ങളുടെ ബാറ്ററി ചാര്‍ജ് ആവുമെന്ന വാഗ്ദാനവുമായെത്തുകയാണ് ഇസ്രായേലി കമ്പനിയായ സ്റ്റോര്‍ ഡോട്ട്.

ടെല്‍ അവീവ് ആസ്ഥാനമായുള്ള കമ്പനിയാണ് ഇതിന്റെ പ്രോട്ടോടൈപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ ഇതിന്റെ വലിപ്പം സ്മാര്‍ട് ഫോണിന് ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ വലുതാണെന്നും 2016 ഓടെ ഇതിന്റെ സ്മാര്‍ട് ഫോണ്‍ ബാറ്ററി രൂപം നിര്‍മിക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.

മൂന്നു വര്‍ഷമായിരിക്കും ബാറ്ററിയുടെ ആയുസ്. ഈ കാലയളവിനുള്ളില്‍ 1,500 തവണ ബാറ്ററി ചാര്‍ജ് ചെയ്തുപയോഗിക്കാം. വിപണിയില്‍ ഈ ബാറ്ററിക്ക് നൂറു മുതല്‍ 150 ഡോളര്‍ വരെ ആയിരിക്കും വില. മൂന്നു മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാവുന്ന ഇലക്ട്രിക് കാര്‍ ബാറ്ററിയും സ്‌റ്റോര്‍ ഡോട്ടിന്റെ പദ്ധതിയിലുണ്ട്. നാനോ ടെക്‌നോളജി ഉപയോഗിച്ച് കൃത്രിമ തന്മമാത്രകളെ സംയോജിപ്പിക്കുന്ന രീതിയാണ് ഈ ബാറ്ററിയുടേത്. വേഗത്തില്‍ ചാര്‍ജ് ഉള്‍ക്കൊള്ളാനും കൂടുതല്‍ സമയം നിലനിര്‍ത്താനും ഈ ബാറ്ററികള്‍ക്ക് ശേഷിയുണ്ട്.

Latest