Connect with us

Techno

മൈക്രോസോഫ്റ്റ് ലൂമിയ 535 പുറത്തിറക്കി

Published

|

Last Updated

നോക്കിയ ബ്രാന്റിംഗ് ഇല്ലാത്ത മൈക്രോസോഫ്റ്റിന്റെ ആദ്യത്തെ ലൂമിയ സ്മാര്‍ട് ഫോണായ ലൂമിയ 535 ഡ്യുവല്‍ സിം ഇന്ത്യയില്‍ പുറത്തിറക്കി. 9,199 രൂപയാണ് വില. നവംബര്‍ 28 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാവും.

വിന്‍ഡോസ് ഫോണ്‍ 8.1 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലൂമിയ 535ല്‍ ഉപയോഗിച്ചിരിക്കുന്നത്. അഞ്ച് ഇഞ്ച് വലുപ്പമുള്ള എല്‍ സി ഡി ഡിസപ്ലേക്ക് പോറലില്‍ നിന്ന് സംരക്ഷണം നല്‍കുന്ന കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവുമുണ്ട്. 1.2 ഗിഗാഹെട്‌സ് ക്വാഡ് കോര്‍ ക്വാള്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 200 പ്രൊസസ്സര്‍ കരുത്തേകുന്ന ഫോണിന് ഒരു ജി ബി ആണ് റാം. ഇന്റേണല്‍ മെമ്മറി എട്ട് ജി ബി മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128 ജി ബി വരെ വിപുലീകരിക്കാം. മറ്റു ലൂമിയ മോഡലുകളെപ്പോലെ ലൂമിയ 535 നും 15 ജി ബി വണ്‍ ഡ്രൈവ് ക്ലൗഡ് സ്‌റ്റോറേജ് സൗജന്യമായി ലഭിക്കും.

സെല്‍ഫി പ്രേമികള്‍ക്കായി 5 മെഗാപിക്‌സല്‍ ക്യാമറ ഫോണിന്റെ മുന്‍ഭാഗത്ത് നല്‍കിയിട്ടുണ്ട്. അഞ്ച് മെഗാപിക്‌സല്‍ റിയര്‍ ക്യാമറക്ക് എല്‍ ഇ ഡി ഫ്‌ളാഷുണ്ട്. ബാറ്ററി കപ്പാസിറ്റി 1905 എം എ എച്ച്. സിയാന്‍, ഗ്രീന്‍, ഓറഞ്ച്, വൈറ്റ്, ബ്ലാക്ക് എന്നീ ബോഡി നിറങ്ങളില്‍ ലൂമിയ 535 ലഭിക്കും.