ഇനി മധുര പലഹാരങ്ങള്‍ക്ക് ഒരേ നിറം

Posted on: November 26, 2014 6:37 pm | Last updated: November 26, 2014 at 6:37 pm

Ladduകോട്ടയം: മഞ്ഞ ലഡു, ചുവപ്പ് ജിലേബി, പച്ച ഹലുവ അങ്ങിനെ മധുര പലഹാരങ്ങളുടെ നിറം പറഞ്ഞ് വാങ്ങുന്ന കാലം അവസാനിക്കുന്നു. ഇനി ലഡുവും ജിലേബിയും ഹലുവയുമെല്ലാം വെള്ള നിറത്തില്‍ മാത്രമായിരിക്കും ലഭിക്കുക. കേരള ബേക്കേഴ്‌സ് അസോസിയേഷനാണ് മധുര പലഹാരങ്ങളില്‍ നിറം ചേര്‍ക്കേണ്ടതില്ല എന്ന സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്ന് മധുര പലഹാരങ്ങളില്‍ നിറം ചേര്‍ക്കാനുപയോഗിക്കുന്ന വസ്തുവാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് കളര്‍ ഒഴിവാക്കാന്‍ ബേക്കേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ വെള്ള ലഡുവും ജിലേബിയുമൊക്കെയാണ് ബേക്കറികളില്‍ നിന്നും ലഭിക്കുക.