പുതിയ മേഴ്‌സിഡസ് ബെന്‍സ് സി ക്ലാസ് പുറത്തിറക്കി

Posted on: November 26, 2014 6:10 pm | Last updated: November 26, 2014 at 6:10 pm

new mercides benz c classമേഴ്‌സിഡസ് ബെന്‍സിന്റെ പുതിയ സി ക്ലാസ് മോഡല്‍ അവതരിപ്പിച്ചു. പെട്രോള്‍ വേരിയന്റ് മാത്രമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഡീസല്‍ വേരിയന്റ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ മോഡലിന് 40.90 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

നവീനമായ രീതിയിലാണ് പുതിയ സി ക്ലാസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ട്വിന്‍ സ്ലാറ്റ് ഗ്രില്ലും പുതിയ എല്‍ ഇ ഡി ലാംപുമാണ് മുന്‍ ഭാഗത്തെ പ്രധാന മാറ്റങ്ങള്‍. പുതിയ ഡിസൈനോട് കൂടിയ ബമ്പര്‍, ലൈറ്റ്, ബൂട്ട് ലിഡ് എന്നിവയാണ് പിന്‍ഭാഗത്തെ പ്രത്യേകതകള്‍.

നിരവധി സവിശേഷതകളാണ് ഉള്‍ഭാഗത്ത് മേഴ്‌സിഡസ് ഒരുക്കിയിട്ടുള്ളത്. ഉയര്‍ന്ന ആര്‍ ഇ എസ് 8.4 ഇഞ്ച് സ്‌ക്രീന്‍, സാറ്റലൈറ്റ് നാവിഗേഷന്‍, മൂന്ന് വ്യത്യസ്ത കളറുകളിലുള്ള എല്‍ ഇ ഡി ആംബിയന്റ് ക്യാബിന്‍ ലൈറ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, പനോരമിക് സണ്‍ റൂഫ്, 13 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ത്രീ സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ സി ക്ലാസ് മോഡലിന്റെ ഉള്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നു.