മഴക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ശൈഖ് ഖലീഫയുടെ ഉത്തരവ്

Posted on: November 26, 2014 5:00 pm | Last updated: November 26, 2014 at 5:18 pm

അബുദാബി: രാജ്യത്തെ മുഴുവന്‍ പള്ളികളിലും മുസ്വല്ലകളിലും മഴക്കുവേണ്ടിയുള്ള പ്രത്യേക നിസ്‌കാരവും പ്രാര്‍ഥനയും നിര്‍വഹിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. നാളെ രാവിലെ ഒമ്പത് മണിക്കാണ് നിസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് ശൈഖ് ഖലീഫയുടെ ഉത്തരവില്‍ പറയുന്നു.
ജനങ്ങള്‍ക്ക് മഴ ആവശ്യമാകുമ്പോള്‍ വിശ്വാസികള്‍ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി പ്രത്യേകമായ ഖുതുബയും നിസ്‌കാരവും പ്രാര്‍ഥനയും നിര്‍വഹിക്കുന്നത് പ്രവാചകന്റെ ചര്യയുടെ ഭാഗമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.