ജംബോ ഇലക്‌ട്രോണിക്‌സ് ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക്

Posted on: November 26, 2014 4:26 pm | Last updated: November 26, 2014 at 4:26 pm

jumboദുബൈ: ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ചില്ലറ വില്‍പന കേന്ദ്രമായ ജംബോ ഓണ്‍ലൈന്‍ വാണിജ്യത്തിലേക്ക്. ംംം.ഷൗാ യീ.മല എന്ന പേരില്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ തുടങ്ങിയതായി സി ഇ ഒ. വിശേഷ് ഭാട്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്പോളത്തില്‍ 40 വര്‍ഷത്തെ സാന്നിധ്യത്തിനിടയിലെ പ്രധാന വഴിത്തിരിവാണിതെന്നും വിശേഷ് ഭാട്യപറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരം യു എ ഇയില്‍ ശക്തിപ്പെട്ടുവരികയാണെന്ന് ജംബോ ഗ്രൂപ്പ് ഓംനി ചാനല്‍ റീട്ടെയില്‍ വിഭാഗം മേധാവി നദീം ഖാന്‍സാദ പറഞ്ഞു.
മധ്യപൗരസ്ത്യ ദേശത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ യു എ ഇയിലാണ്. 80 ശതമാനം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഇതില്‍ 15 ശതമാനം പേര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നു. 20 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2015ല്‍ 510 കോടി ദിര്‍ഹമിന്റെ വ്യാപാരം യു എ ഇയില്‍ വ്യത്യസ്ത മേഖലകളില്‍ നടക്കുമെന്നും നദീം ഖാന്‍സാദ അറിയിച്ചു.