ബീഹാറില്‍ ശ്മശാനത്തില്‍ സംസ്‌കരിച്ച അഞ്ച് മൃതദേഹങ്ങള്‍ മോഷ്ടിക്കപ്പെട്ടു

Posted on: November 26, 2014 3:37 pm | Last updated: November 26, 2014 at 3:37 pm

GRAVEYARDപാറ്റ്‌ന: പൊതുശ്മശാനത്തില്‍ സംസ്‌കരിച്ച അഞ്ച് മൃതദേഹങ്ങള്‍ കാണാതായി. ബീഹാറിലെ പൂര്‍ണിയ ജില്ലയിലാണ് സംഭവം. സംസ്‌കരിച്ച കുഴികള്‍ മാന്തിയാണ് മൃതദേഹങ്ങള്‍ കടത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

കള്ളക്കടത്ത് സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ മോഷ്ടിച്ച് നേപ്പാളിലേക്കും പശ്ചിമബംഗാളിലേക്കും കടത്തുകയാണ് ഈ സംഘങ്ങള്‍ ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. ഗവേഷണ ആവശ്യങ്ങള്‍ക്കായി വലിയ തുകക്കാണത്രെ കള്ളക്കടത്ത് സംഘങ്ങള്‍ മൃതദേഹം വില്‍ക്കുന്നത്.