Connect with us

Palakkad

നെല്ലിയാമ്പതിയില്‍ ജനവാസ കേന്ദ്രങ്ങളില്‍ വന്യജീവികള്‍ ചത്തൊടുങ്ങുന്നു

Published

|

Last Updated

പാലക്കാട്: നെല്ലിയാമ്പതിയിലെജനവാസ കേന്ദ്രങ്ങളില്‍ വന്യജീവികള്‍ ചത്തൊടുങ്ങുന്നു.
വന്യമൃഗങ്ങളുടെ മരണം സംബന്ധിച്ച് വനംവന്യജീവി വകുപ്പ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നെല്ലിയാംപതിയിലെ ജനവാസകേന്ദ്രങ്ങളില്‍ നിരവധി വന്യജീവികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്.
കാടിനകത്താണ് പ്രത്യേക കാരണമില്ലാതെ വന്യജീവികള്‍ ചത്തൊടുങ്ങുന്നത്. പുലി, ആന, കാട്ടുപോത്ത്, പന്നി, കുരങ്ങ്, മാന്‍ തുടങ്ങിയവയെല്ലാം ജനവാസ കേന്ദ്രങ്ങളില്‍ ചത്തുകിടക്കുന്നത് സാധാരണ കാ!ഴ്ചയാവുകയാണ്.
വിവിധയിടങ്ങളില്‍ നിന്ന് പിടികൂടുന്ന പുലി, കടുവ എന്നിവയെ ഉപേക്ഷിക്കുന്നത് നെല്ലിയാംപതിയിലാണ്. കടുവയെ പോലുള്ള മൃഗങ്ങള്‍ ഒരു അതിര്‍ത്തിക്കകത്ത് ഒന്നു മാത്രമെ ജീവിക്കൂ.
അതായത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന് വിടുന്നവയും നിലവിലുള്ളവയും പരസ്പരം അക്രമിച്ച് ഒന്ന് ചാവുന്നു. കൂടാതെ കൃഷി നശിപ്പിക്കുകയും, ജനങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്യുന്ന മൃഗങ്ങളെ വിഷം വെച്ച് കൊല്ലുന്നുണ്ട്. ഇതിനായി വന്‍കിട തോട്ടം ഉടമകളും, റിസോട്ട് ഉടമകളും ജനങ്ങളെ പ്രോല്‍സാഹിക്കുന്നതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വിഷം കഴിച്ചാണോ മൃഗങ്ങള്‍ ചാവുന്നതെന്നറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം വേഗത്തിലാക്കണം.
പോസ്റ്റ്‌മോര്‍ട്ടം വൈകുന്നത്മൂലം മരണകാരണം കണ്ടെത്താന്‍ ക!ഴിയാതെ പോകുന്നു. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘങ്ങളും നെല്ലിയാംപതിയില്‍ ഉണ്ട്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

Latest